Tuesday, October 14, 2014

        അമ്പതാംതവണയും രക്തം നല്കി രതീഷ്‌കുമാര്‍;                               മാതൃകയായി  ചട്ടഞ്ചാല്‍  സ്‌കൂള്‍       
                                            
            അമ്പതാംതവണയും പി. രതീഷ് കുമാര്‍ രക്തദാനത്തിന് സന്തോഷത്തോടെ മുന്നോട്ടു വന്നപ്പോള്‍ പിന്നാലെ സന്നദ്ധതയോടെ എത്തിയത് വിദ്യാര്‍ഥികളടക്കം 85 പേര്‍. രക്തദാനം മഹദ്ദാനമെന്ന സന്ദേശത്തോടെ എത്തിയ ആരോഗ്യവകുപ്പധികൃതര്‍ മടങ്ങിയത് തികഞ്ഞ സംതൃപ്തിയോടെ.


ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദ്വിദിന എന്‍.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായാണ് കഴിഞ്ജദിവസം രക്തദാന ക്യാമ്പൊരുക്കിയത്. ഇവിടെയും രക്തദാനം ചെയ്ത് സ്‌കൂളിലെ സ ുവോളജി അധ്യാപകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ പി. രതീഷ് കുമാര്‍ ഈ രംഗത്ത് മാതൃകയാവുകയാണ്.

                1986-ല്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ ബി.എസ്സി.ക്കു പഠിക്കുമ്പോഴാണ് രതീഷ്‌കുമാര്‍ ആദ്യമായി രക്തദാനത്തിനു മുന്നോട്ടുവന്നത്. വിദ്യാര്‍ഥികളെയും സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയുമെല്ലാം തന്റെ സേവനത്തിന്റെ വഴിയെ എത്തിക്കാന്‍ ഈ അധ്യാപകനായി. 2013-ലും 2014-ലും ആരോഗ്യവകുപ്പിന്റെ രക്തദാതാവിനുള്ള പുരസ്‌കാരം രതീഷിനായിരുന്നു. രണ്ടു വര്‍ഷത്തിനിടെ മൂന്നുതവണയായി 300 യൂണിറ്റ് രക്തമാണ് സ്‌കൂള്‍വഴി നല്കിയത്.

               കാസര്‍കോട് ജനറല്‍ ആസ്​പത്രിയിലെ രക്തബാങ്ക് മെഡിക്കല്‍ ഓഫീസര്‍ കെ.പി. മനോജ്കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.വി. സുരേഷ്ബാബു, പ്രിന്‍സിപ്പല്‍ എം. മോഹനന്‍ നായര്‍, സ്റ്റാഫ് സെക്രട്ടറി സി.എച്ച്. മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പി. രതീഷ്‌കുമാര്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ എം. രാജേന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.

              സ്‌കൂളില്‍ നടന്ന പരിസ്ഥിതിപഠനക്ലൂസില്‍ 'പൂമ്പാറ്റകളുടെ പ്രാധാന്യ'ത്തെപ്പറ്റി പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ഇ. കുഞ്ഞികൃഷ്ണന്‍ ക്ലൂസെടുത്തു. കെ.വി. മണികണ്ഠദാസും സംസാരിച്ചു.

            ഞായറാഴ്ച നടന്ന ട്രോമാകെയര്‍ പരിശീലനം കാസര്‍കോട് ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ട്രോമാകെയര്‍ പ്രസിഡന്റ് പി. കുഞ്ഞമ്പു നായര്‍ അധ്യക്ഷത വഹിച്ചു. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. വൈകുണ്ഠന്‍, കെ.ടി. രവികുമാര്‍, ഡോ. പ്രസാദ് മേനോന്‍ എന്നിവര്‍ ക്ലൂസെടുത്തു.



No comments:

Post a Comment