Friday, November 11, 2016

 റവന്യു ജില്ലാ മേളക്കൊരുങ്ങി ചട്ടഞ്ചാൽ 
കാസര്‍കോട്: റവന്യു ജില്ലാ ശാസ്‌ത്രോത്സവം 14, 15 തീയതികളില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഏഴ് സബ് ജില്ലകളില്‍നിന്നായി മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കും. 14-ന് ഒമ്പതിന് പ്രവര്‍ത്തിപരിചയമേള, സാമൂഹികശാസ്ത്രമേള, ഐ.ടി.മേള എന്നിവ തുടങ്ങും.  10ന് പി.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ പി.കരുണാകരന്‍ എം.പി...ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. സെമിനാറും ഉണ്ടായിരിക്കും. 15-ന് ശാസ്ത്ര, ഗണിത മേളകള്‍ നടക്കും. പ്രവര്‍ത്തിപരിചയമേളയിലെ ഉത്പന്നളുടെ പ്രദര്‍ശനവുമുണ്ട് . സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീറിന്റെ അധ്യക്ഷതയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്യും. രജിസ്‌ട്രേഷന്‍ 12ന് തുടങ്ങും. രജിസ്‌ട്രേഷന്‍ 12ന് തുടങ്ങും. 1200 പേര്‍ക്ക് രണ്ടുദിവസവും പ്രഭാതഭക്ഷണം ഒരുക്കുന്നുണ്ട്. ഉച്ചയ്ക്ക് പായസമടക്കമുള്ള സദ്യയാണ്. മൊത്തം ചെലവ് എട്ടരലക്ഷത്തോളം രൂപ വരും. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഒന്നരലക്ഷം രൂപയേ കിട്ടൂ. ബാക്കി അധികവും ഉത്പന്നമായും മറ്റും കുട്ടികളില്‍നിന്ന് ശേഖരിക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. .







No comments:

Post a Comment