ജില്ലാ ശാസ്ത്രോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സ്‌കൂളിന് തിളക്കമാർന്ന ജയം
ജില്ലാ ശാസ്ത്രോത്സവത്തിൽ ആതിഥേയത്യം വഹിച്ച ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന് ശാസ്ത്ര ഗണിത ശാസ്ത്ര ഐ.ടി. മേളകളിൽ ഓവറോൾ ചാംപ്യൻഷിപ് നേടാൻ കഴിഞ്ഞു. ഹൈസ്‌കൂൾ വിഭാഗം ശാസ്ത്ര മേളയിൽ 35 പോയിന്റ് നേടിയും, ഗണിത ശാസ്ത്രമേളയിൽ 58 പോയിന്റ് നേടിയും സ്‌കൂൾ ജില്ലയിൽ ഒന്നാമതെത്തി. ഹയർ സെക്കന്ററി വിഭാഗം ഐ.ടി. മേളയിൽ 34 പോയിന്റുമായി സ്‌കൂൾ ഒന്നാമതെത്തി.വിജയിച്ച
വിദ്യാർത്ഥികളെ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി, പ്രിൻസിപ്പൽ എം. മോഹനൻ
നായർ , ഹെഡ് മിസ്ട്രസ് പി.കെ .ഗീത എന്നിവർ അഭിനന്ദിച്ചു.
No comments:
Post a Comment