Wednesday, November 16, 2016


ശാസ്ത്ര മേളയിലും, ഗണിത ശാസ്ത്ര മേളയിലും, ഐടി യിലും ജില്ലാ 
ചാമ്പ്യൻ മാരായി  ചട്ടഞ്ചാൽ സ്‌കൂൾ
 ജില്ലാ ഗണിതശാസ്ത്ര മേളയില്‍ സ്‌കൂള്‍ അടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 58 പോയിന്റ് നേടിയ ചട്ടഞ്ചാല്‍ സ്‌കൂള്‍ മുന്നിലെത്തി. 49 പോയിന്റ് നേടിയ ജി.എച്ച്.എസ്.എസ്. കക്കാട്ടും 47 പോയിന്റ് നേടിയ ജി.എച്ച്.എസ്.എസ്.ഉദിനൂര്‍ മൂന്നാമതുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 78 പോയിന്റ് നേടി എടനീര്‍ സ്വാമജീസ് സ്‌കൂള്‍ മികവ് പുലര്‍ത്തി. ആതിഥേയരായ ചട്ടഞ്ചാല്‍ സ്‌കൂള്‍ 59 ഉം എന്‍.എച്ച്.എസ്. പെര്‍ഡാല 55 ഉം പോയിന്റ് നേടി. 49  യു.പി.വിഭാഗത്തില്‍ എ.യു.പി.എസ്.മഡോണ കാസര്‍കോട് 26 പോയിന്റും ഡി.ബി..യു.പി.എസ്.കയ്യാര്‍ 22 പോയിന്റും ജി.എച്ച്.എസ്.തച്ചങ്ങാട് 18 പോയിന്റും നേടി മികവ് കാട്ടി. എല്‍.പി.വിഭാഗത്തില്‍ കുണ്ടംകുഴി സ്‌കൂളും (28), ഡി.ബി..യു.പി.എസ്.കയ്യാറും (16), എച്ച്.എഫ്..എസ്.ബി.എസ്.ബേളയും(14) മുന്നിലെത്തി. ശാസ്ത്രമേള എല്‍.പി.യില്‍ സെന്റ് ബി..എസ്.ബി.എസ്.ബേളയും ഗവ.എല്‍.പി.സ്‌കൂള്‍ പടന്നക്കാടും 13 വീതം പോയിന്റ് നേടി. സെന്റ്് ജോസഫ് എ.യു.പി.എസ്.കാളിയൂര്‍ 11 ഉം എ.എല്‍.പി.എസ്.കീഴ്മാല 10 ഉം പോയിന്റ് നേടി.യു.പി.യില്‍ സെന്റ് ബി..എസ്.ബി.എസ്.ബേള 16ളം എന്‍.എച്ച്.എസ്. പെര്‍ഡാല 15 ഉം ,ജി.യു, പി.എസ്.പുല്ലൂര്‍ 14 ഉം , പോയിന്റ് നേടി മികവു കാട്ടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചട്ടഞ്ചാല്‍ സ്‌കൂള്‍ 35 ഉം സൗത്ത് തൃക്കരിപ്പൂര്‍ ഗവ.എച്ച്.എസ്.എസ്. 20 പോയിന്റ് നേടി രണ്ടാമതും മഞ്ചേശ്വരം ഇന്‍ഫന്റ് ജീസസ് ഇ.എം.എസ്.18 പോയിന്റും നേടി. ഹയര്‍ സെക്കന്‍ഡറിയില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സൗത്ത് തൃക്കരിപ്പൂര്‍ ഗവ.എച്ച്.എസ്.എസും 24 വീതം പോയിന്റ് നേടി ഒന്നാമതായി. ജി.എച്ച്.എസ്.എസ്.ചായ്യോത്തും (22), നീലേശ്വരം രാജാസുമാണ് (20) തൊട്ടുപിന്നില്‍  എത്തി. ഹയർ സെക്കന്ററി  ഐ.ടി മേളയിൽ ചട്ടഞ്ചാൽ സ്‌കൂൾ ജില്ലയിൽ ഒന്നാമതെത്തി.


No comments:

Post a Comment